top of page

NOKUME

Updated: 3 hours ago

Healthy Habits

Book your space here

*പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം*

21 / 03 / 2026



പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ 35 പൈസയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധന.


അതേസമയം സാധാരണ പെട്രോളിന് വിലയിൽ മാറ്റമില്ല. സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടാത്തതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കാണ് ആഗോള എണ്ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്.




















തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയ ഉപയോഗം; അഡ്മിന്‍മാര്‍ ശ്രദ്ധിക്കേണ്ടത്, മുന്നറിയിപ്പുമായി പൊലീസ്*

16 / 03 / 2026


നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷക്കണമെന്നും മുന്നറിയിപ്പുണ്ട്.


​2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.


സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.


​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടതായി വരും.


ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്).


വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്.


വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്.


​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും.


​നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.

​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക.

​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.







ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം*


ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി, വിലാസം എന്നിവയിലൊക്കെ തെറ്റുകള്‍ വന്നാല്‍ അത് സ്വന്തമായി തിരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡില്‍ പേര് മാറ്റുന്നത്, ജനനതീയതി ഇവയുമായി ബന്ധപ്പെട്ട് മറ്റ് ചില നിബന്ധനകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Image


പുതിയ നിയമം അനുസരിച്ച് ഒരാള്‍ക്ക് ഇനി ഒറ്റ തവണ മാത്രമേ ജനന തീയതി തിരുത്താന്‍ അവസരം ഉണ്ടാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് UIDAI ഉത്തരവ് പുറത്തിറക്കി. അതേസമയം വിലാസം തിരുത്തുന്നതിന് പുതിയതായി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമുള്ളപ്പോഴെല്ലാം വിലാസം തിരുത്താവുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ടും മറ്റും സ്ഥലം മാറുന്നവര്‍ക്ക് ഇത് പ്രയോജനകരമാണ്


ആധാര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ വേണ്ട രേഖകള്‍


ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ആധാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വീട്ടിലിരുന്ന് ആധാര്‍ സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ആധാര്‍ വിവരങ്ങള്‍ മാറ്റുമ്പോള്‍ നിര്‍ബന്ധമായും ചില രേഖകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജനന തീയതി തിരുത്താന്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിലാസം മാറ്റാന്‍ വോട്ടര്‍ ഐഡി, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങിയ രേഖകള്‍ ഉപയോഗിക്കാം. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി പാസ്‌പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം



സിലിണ്ടർ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾ രംഗത്ത്‌ ജാഗ്രതാനിർദേശം*




*കൊച്ചി:* എൽപിജി ക്ഷാമം മുതലെടുക്കാൻ സൈബർ തട്ടിപ്പുകാരും. ഗ്യാസ്‌ ബുക്കിങ്ങിന്‌ ഓഫറുകർ നിരത്തിയാണ്‌ സമൂഹമാധ്യമങ്ങളിൽ ഇവരുടെ പ്രചാരണം. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രതപുലർത്തണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. ഹൈദരാബാദിൽ ഇത്തരം തട്ടിപ്പുകൾ നടന്നതായി വാർത്തകൾ പുറത്തുവന്നു.

എൽപിജി ഉപയോക്താക്കൾ കൂടുതലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളെയും സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്‌. ഫേസ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്‌റ്റുകൾ നൽകി തട്ടിപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌. ‘ഇമ്മീഡിയറ്റ്‌ ഗ്യാസ്‌ സിലിണ്ടർ ഡെലിവറി’ ‘എമർജൻസി എക്‌സ്ട്രാ സിലിണ്ടർ സപ്ലൈ’ എന്നീ തലക്കെട്ടുകളോടെയാണ്‌ സമൂഹമാധ്യമങ്ങളിൽ തട്ടിപ്പുകാരുടെ രംഗപ്രവേശം. വാട്‌സാപ്, എസ്‌എംഎസ്‌ വഴിയും സന്ദേശങ്ങൾ എത്തുന്നുണ്ട്‌. ബുക്ക്‌ ചെയ്‌ത്‌ മുൻകൂർ പണമടച്ചാൽ ഉടൻ സിലിണ്ടർ വീട്ടിലെത്തിക്കുമെന്നാണ്‌ പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്‌. അതിവേഗം എക്‌സ്‌ട്രാ സിലിണ്ടർ നൽകാമെന്നും വാഗ്‌ദാനവുമുണ്ട്‌.

താൽപ്പര്യമുണ്ടെന്ന്‌ വാട്‌സാപ്പിൽ മറുപടി നൽകിയാൽ പിന്നെ പണം അടയ്‌ക്കാനുള്ള ലിങ്ക്‌ അയച്ചുതരും. ഇതിൽ ക്ലിക്ക്‌ ചെയ്‌താൽ തട്ടിപ്പുകാരന്റെ എപികെ ഫയൽ നിങ്ങളുടെ -ഫോണിൽ ഇൻസ്‌റ്റാളാകും. ഇതിലൂടെ നിങ്ങളുടെ -ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്‌എംഎസ്‌ വഴിയും ഇത്തരം അജ്‌ഞാത ലിങ്കുകൾ നൽകിയാണ്‌ തട്ടിപ്പ്‌. പണമടച്ചാൽ പിന്നെ തട്ടിപ്പുകാർ മുങ്ങും.

ഗ്യാസ്‌ കമ്പനികളുടെയോ അംഗീകൃത ഏജൻസികളുടെയോ ഒ‍ൗദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രമെ ബുക്കിങ്‌ നടത്താവൂവെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. ഒരുകാരണവശാലും ഒടിപിയോ യുപിഐ ഐഡിയോ ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങളോ ഇത്തരം അജ്‌ഞാതസന്ദേശങ്ങൾക്ക്‌ മറുപടിയായി നൽകരുതെന്നും പൊലീസ്‌ അറിയിച്ചു.



എല്ലാ എല്‍പിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം*


തിരുവനന്തപുരം: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നടപടി നിര്‍ബന്ധമാണെന്നും വീട്ടിലിരുന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൗജന്യമായി എളുപ്പത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്‍പിജി കണക്ഷന്‍ യഥാര്‍ഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ഈ വെരിഫിക്കേഷന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാചകവാതക വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. ഭാവിയില്‍ എല്‍പിജി സേവനത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ ഇ-കെവൈസി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


മാര്‍ച്ച് ഒന്‍പതിനു പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ആഭ്യന്തരമായി പ്രകൃതിവാതകം ഉപയോഗിച്ച് പാചകവാതകം ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രകൃതിവാതകം ലഭ്യമാക്കും. ഇതുവരെ സിഎന്‍ജി, പൈപ്പ് വഴിയുള്ള പാചകവാതകം എന്നിവയ്ക്കായിരുന്നു ആഭ്യന്തര പ്രകൃതിവാതക വിതരണത്തില്‍ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തിലൂടെ എല്‍പിജിയെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മറ്റു മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുന്‍പായി എല്‍പിജി, സിഎന്‍ജി, പൈപ്പ് ഗ്യാസ് നിര്‍മ്മാതാക്കളുടെ ആവശ്യങ്ങള്‍ക്കാകും ഇനി മുതല്‍ പ്രഥമ പരിഗണന നല്‍കുക.


പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അവശ്യവസ്തു നിയമം പ്രയോഗിച്ച് രാജ്യത്ത് വാണിജ്യാവശ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കുകയും ചെയ്തു. ഇതോടെ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലായി. പല സ്ഥലങ്ങളിലും റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പെട്ടന്നുണ്ടായ ക്ഷാമം പരിശോധിക്കുന്നതിനായി പെട്രോളിയം മന്ത്രാലയം പ്രത്യേക സമിതി നിയോഗിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 31.3 ദശലക്ഷം ടണ്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 87 ശതമാനവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗം വാണിജ്യ സ്ഥാപനങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം നിര്‍ത്തലായതാണ് ഇന്ത്യയില്‍ പാചകവാതക പ്രതിസന്ധിക്ക് കാരണമായത്. ലോകത്ത് കടല്‍മാര്‍ഗ്ഗം കൊണ്ടുപോകുന്ന ഏകദേശം അഞ്ചിലൊന്ന് എണ്ണയും എല്‍എന്‍ജി കയറ്റുമതിയുടെ മൂന്നിലൊന്നും ഗള്‍ഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.



കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം*


ന്യൂഡൽഹി : കോവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളിൽ നഷ്ട പരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണമെന്ന് സുപ്രീംകോടതി. നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. നിലവിലെ ചട്ടക്കൂടിൽ നയം രൂപീകരിക്കണം. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന് അന്തിമ തീരുമാനം എടുക്കാം എന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന ഒരു നയവും ദുരന്തനിവാരണ നിയമപ്രകാരം നിലവിലില്ലെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു.


ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. വാക്സിൻ നൽകിയതിലോ നിർമിച്ചതിലോ പിഴവ് സംഭവിച്ചു എന്ന് സ്ഥാപിക്കാതെ തന്നെ, പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയാണിത്. കോടതി നിർദേശിക്കുന്ന നഷ്ടപരിഹാര നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് ആർക്കും തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ഹർജികളിൽ ഉൾപ്പെയാണ് കോടതി ഉത്തരവ്. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ കെ എൻ പ്രഭു, പി സുരേഷൻ, അൽജോ കെ ജോസഫ് എന്നിവർ ഹാജരായി.


*കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം*



*കോടതി പരിസരത്തു നിന്നുള്ള അറസ്റ്റിന് അനുമതി; ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി*


തിരുവനന്തപുരം: കോടതി പരിസരങ്ങളില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ സുപ്രിംകോടതി ഭേദഗതി വരുത്തി. തിരിച്ചറിയാവുന്ന (കോഗ്‌നിസബിള്‍) കുറ്റകൃത്യം സംഭവിക്കുന്നതായി കണ്ടാല്‍ പോലിസിന് ഇനി മുതല്‍ കോടതി പരിസരത്തുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കുറ്റകൃത്യം നടത്തിയ ഉടന്‍ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നയാളെയോ സ്ഥലത്തുവച്ച് തന്നെ പിടികൂടേണ്ട സാഹചര്യം ഉണ്ടാകുകയോ, പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടാകുകയോ ചെയ്താല്‍ പോലിസിന് ഇടപെടാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധി.


പോലിസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കാനിരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ ഒരു പോലിസ് ഓഫീസറെ കൂടി ഉള്‍പ്പെടുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അഭിഭാഷക സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 2025 ആഗസ്റ്റ് 19നാണ് കോടതി പരിസരത്ത് പോലിസ് അറസ്റ്റ് നടത്തരുതെന്നുള്ള പുതിയ മാര്‍ഗനിര്‍ദേശം ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇത് പോലിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കക്ഷി ചേര്‍ന്ന് അപ്പീല്‍ നല്‍കിയത്. കോടതി പരിസരത്ത് അറസ്റ്റിന് ഹൈക്കോടതി നല്‍കിയ നിയന്ത്രണം പോലിസ് ഉദ്യോഗസ്ഥരുടെ ക്രമസമാധാന ചുമതലകളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അതിനാല്‍ ഗൗരവകരമായ സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പോലിസിന് അറസ്റ്റ് നടത്താമെന്ന് കോടതി വ്യക്തമാക്കി.


ഇതിനിടെ, പോലിസും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ അഭിഭാഷക പ്രതിനിധികള്‍ മാത്രമുണ്ടെങ്കില്‍ നീതിപൂര്‍വമായ നിലപാട് ഉണ്ടാകില്ലെന്നായിരുന്നു പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് സമിതിയില്‍ ഒരു പോലിസ് ഓഫീസറെ കൂടി ഉള്‍പ്പെടുത്താന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം പോലിസ് അന്വേഷണങ്ങളിലോ നിയമപരമായി നല്‍കിയിരിക്കുന്ന അധികാരങ്ങളിലോ ഇടപെടാന്‍ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചതനുസരിച്ച്, കോടതി പരിസരത്ത് തല്‍ക്ഷണം അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കിയതിലൂടെ പോലിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ജഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെതിരേ ആക്രമണം നടന്നാലും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇനി നിയമപരമായ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.



Fitness

Book your space here


*ഇൻഷുറൻസ് ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സ, വൃക്കരോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ: മന്ത്രി വീണാ ജോര്‍ജ*


*14.03.2026*


സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സാ പരിരക്ഷ ലഭ്യമാകും.


കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് പരിരക്ഷ ലഭ്യമാകുക. ഒരു വര്‍ഷമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജേര്‍ജ് പറഞ്ഞു.


പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് ചുമതല. കാസ്പ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ ചികിത്സാ പരിരക്ഷ ലഭിക്കുന്നുണ്ട്.

വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ രണ്ടുലക്ഷം രൂപ വരെ ചികിത്സ ലഭിക്കും.


വൃക്കരോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ അധിക സഹായവും ലഭിക്കും. ഇവയ്ക്ക് പുറമെ ഉള്ളവര്‍ക്ക് ആണ് പുതിയ പരിരക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാനത്ത് 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായും വീണാ ജോര്‍ജ് പറഞ്ഞു.
























ഏവിയേഷൻ പഠനം എയർപോർട്ടിലാക്കാം..!


ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏവിയേഷൻ കോളേജായ Airocis College of Aviation and Management Studies ന്റെ സവിശേഷതകളറിയാം.


🤙+91 97448 41 111

🤙 +91 70253 53 535


🎙️ @rjmusafir


[Airocis College, Aviation Study Kannur, Industry-Relevant Curriculum, Practical Training, Aviation Lab Facility, Demo Flight, Mock-up Airport, Mock-up ATC, Mock-up in-flight Lab, Runway, Ramp Training, Metal Detector Training, Wireless Communication Training, Aviation Course, BBA Logistics with Airport Management, BBA with Aviation, Diploma in Aviation, MBA, IATA Course]


Food

*വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി*

➡️➡️MADAYI VISION⬅️⬅️

കണ്ണൂർ: മുസ്ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിലാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്.

2022 ജൂൺ 17-ന് ആണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹംചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു ഹർജിക്കാരൻ. വിവാഹശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു. പിന്നീട് ഖുൽ-അ നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപ്പെടുത്തിയശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു.


തുടർന്നാണ് കുടുംബകോടതിയിൽ കേസ് നൽകിയത്. ഹർജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജരായി.





Mobile phone

*27 - 02 - 2026*


*സിം ഊരിയാൽ വാട്‌സാപ്പുമില്ല; 28ന് നടപ്പാക്കും*


മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഈ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.നിലവിൽ വാട്സാപ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമേ സിം കാർഡിന്റെ (ഒടിപി വെരിഫിക്കേഷൻ) ആവശ്യമുള്ളൂ. ഒരിക്കൽ ലോഗിൻ ചെയ്ത‌ാൽ പിന്നീട് സിം ഊരിമാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമം വരുന്നതോടെ ഫോണിൽ ഏത് നമ്പറിലാണോ വാട്സാപ് ഉള്ളത്, ആ സിം കാർഡ് ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സിം കാർഡ് മാറ്റുകയോ ഫോണിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്ത‌ാൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും.




🛑ഫാൻ കേടായി, വൃത്തിയില്ല....ട്രെയിനിലെ പരാതികൾ അറിയിക്കേണ്ടത് എങ്ങനെ?*

➖➖➖⭕⭕⭕➖➖➖

രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് യാത്രക്കാർ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നു. യാത്ര കുറച്ച് മണിക്കൂറുകളായാലും ഒരു രാത്രി മുഴുവൻ ആയാലും, ജനറൽ കോച്ചുകൾ മുതൽ എസി കോച്ചുകൾ വരെ പലപ്പോഴും തിരക്കും ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. വൃത്തിയില്ലാത്ത കോച്ചുകൾ, പ്രവർത്തനരഹിതമായ ലൈറ്റുകൾ, തകരാറുള്ള ചാർജിംഗ് പോയിന്റുകൾ, വെള്ളത്തിന്റെ അഭാവം, വൃത്തികെട്ട പുതപ്പുകൾ, തലയിണകൾ തുടങ്ങിയ പ്രശ്നങ്ങൾ യാത്രക്കാർ പലപ്പോഴും നേരിടുന്നു.


ആളുകൾ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ട്രെയിനിൽ ആയിരിക്കുമ്പോൾ തന്നെ പരാതി രജിസ്റ്റർ ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ സഹായം സ്വീകരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനം റെയിൽവേയ്ക്കുണ്ട്.


*⚠️ഒരു കോൾ മാത്രം മതി*


നിങ്ങളുടെ കോച്ചിൽ അഴുക്ക്, വെള്ളമില്ല, ലൈറ്റുകൾ ഇല്ല, അല്ലെങ്കിൽ ചാർജിംഗ് പോയിന്റ് തകരാറിലായാൽ നിങ്ങൾക്ക് 7208073768 അല്ലെങ്കിൽ 9904411439 എന്ന നമ്പറിൽ വിളിക്കാം. കോൾ ലഭിക്കുമ്പോൾ, നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുകയും ഉടൻ തന്നെ ബന്ധപ്പെട്ട ടീമിന് കൈമാറുകയും ചെയ്യും. ട്രെയിനിനൊപ്പം വരുന്ന ജീവനക്കാർക്ക് ഉടൻ തന്നെ വിവരം നൽകുകയും പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ കോച്ചിൽ എത്തുകയും ചെയ്യുന്ന തരത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.


*⚠️ഇന്റർനെറ്റും സഹായകരമാണ്*


വിളിക്കുന്നതിനുപകരം ഓൺലൈനായി പരാതി ഫയൽ ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, "ക്ലീൻ മൈ കോച്ച്" പോർട്ടൽ ഉപയോഗിക്കാം. ഇവിടെ, നിങ്ങളുടെ പിഎൻആർ നമ്പർ, മൊബൈൽ നമ്പർ, കോച്ച് നമ്പർ, ബെർത്ത് നമ്പർ എന്നിവ നൽകുക.


ഫോം സമർപ്പിച്ചുകഴിഞ്ഞാൽ, പരാതി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യും. ഈ വിവരം ആദ്യം മുംബൈയിലെ കൺട്രോൾ ഓഫീസിൽ എത്തുന്നു, അവിടെ നിന്ന് ട്രെയിനിലെ ക്ലീനിംഗ് സ്റ്റാഫിന് SMS വഴി ഒരു അലേർട്ട് അയയ്ക്കും. തുടർന്ന് ജീവനക്കാർ നിങ്ങളെ നേരിട്ട് ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യും.


*⚠️ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും, SMS പരിഹാരമാകും*


ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വിഷമിക്കേണ്ട. പരാതി SMS വഴിയും അയയ്ക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം മെസേജ് ബോക്സിൽ CLEAN എന്ന് ടൈപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ 10 അക്ക PNR നമ്പർ നൽകുക. ആവശ്യാനുസരണം സേവന കോഡ് ടൈപ്പ് ചെയ്യുക.


ഉദാഹരണത്തിന്, C എന്നാൽ വൃത്തിയാക്കൽ, W എന്നാൽ ജലവിതരണം, P എന്നാൽ അണുനശീകരണം അല്ലെങ്കിൽ കീട നിയന്ത്രണം, B എന്നാൽ ലിനൻ അല്ലെങ്കിൽ ബെഡ് റോളുകൾ, E എന്നാൽ ലൈറ്റ് അല്ലെങ്കിൽ എസി പ്രശ്നങ്ങൾ, R എന്നാൽ ചെറിയ അറ്റകുറ്റപ്പണികൾ എന്നിവയാണ്. സന്ദേശം അയച്ചാലുടൻ പരാതി രജിസ്റ്റർ ചെയ്യപ്പെടും, സാധാരണയായി ജീവനക്കാർ ഏകദേശം 15 മിനിറ്റിനുള്ളിൽ നിങ്ങളുടെ കോച്ചിൽ എത്തിച്ചേരും.

➖➖➖⭕⭕⭕➖➖➖



അമിത ഫോണ്‍ ഉപയോഗം; തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി 22കാരന്‍ മരിച്ചു*


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മീററ്റിലെ ഖൈര്‍നഗര്‍ പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് കൈഫ് എന്ന 22കാരനാണ് മരിച്ചത്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പിതാവിന്റെ ബിസിനസില്‍ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള നഴ്സിങ് ഹോമിലെത്തിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. യുവാവിന് അമിതമായ മൊബൈല്‍ ആസക്തിയുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഉപയോഗം നിയന്ത്രിക്കണമെന്ന കുടുംബത്തിന്റെ ഉപദേശം കൈഫ് കേട്ടിരുന്നില്ല. ഇയാള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നും കഴിക്കാറുണ്ടായിരുന്നു.



Technical Knowledge


*വീണ്ടും കപ്പ് തൂക്കി ഇന്ത്യ*

*തുടര്‍ച്ചയായി രണ്ട്* *T-20 ക്രിക്കറ്റ് ലോക കിരീടം നേടുന്ന ആദ്യ ടീം*


അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് റണ്‍സില്‍ അവസാനിച്ചു. കലാശപ്പോരില്‍ ഇന്ത്യ റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിന തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ ഇലന്‍ (7 പന്തില്‍ 9), രചിന്‍ രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്‌സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന്‍ പുറത്തായത്. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവും നല്‍കി. എന്നാല്‍ വേഗത്തില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി ഓപ്പണര്‍ സെയ്ഫര്‍ട്ട് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 26 പന്തില്‍ 52 റണ്‍സുമായി കുതിച്ച സെയ്ഫര്‍ട്ട് ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വീണു.


പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. എട്ടാം ഓവറിൽ ചാപ്‍മാനെ ബൗൾഡാക്കി ഹാർദിക് കിവീസിന്റെ അടുത്ത വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിന്നുംഫോമിൽ കളിച്ച സെയ്ഫർട്ടിനെ ബൗണ്ടറി ലൈനിനു സമീപം ഇഷാൻ കിഷൻ കിടിലൻ ക്യാച്ചിലൂടെ കയ്യിലൊതുക്കി. ഇതോടെ 8.1 ഓവറിൽ 5ന് 72 എന്ന നിലയിലേക്ക് കിവീസ് വീണു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡിനെ അനുവദിച്ചില്ല.


വീണ്ടും കിരീടത്തില്‍ മുത്തമിടാന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ മോദി സ്‌റ്റേഡിയത്തില്‍ ഇറങ്ങിയപ്പോള്‍ പിറന്നത് കൂറ്റന്‍ സ്‌കോര്‍ ആണ്. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.

മാടായി വിഷൻ വാർത്തയിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക









Motivational


Book your space here

*സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ അനുമതി വേണം -ഹൈക്കോടതി*



സ്വകാര്യ മേഖലയിൽ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി ആവശ്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം 18-ാം വകുപ്പ് പ്രകാരം സ്കൂളോ വിദ്യാഭ്യാസ സ്‌ഥാപനമോ പ്രവർത്തിപ്പിക്കാൻ സർക്കാരിൻന്റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തവ അടച്ചു പൂട്ടണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ ജില്ലയിൽ മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂ‌ൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാരായ മൊയ്‌തീൻകുട്ടി, ബാപ്പു എന്നിവർ നൽകിയ ഹർജിയിലാണു ജസ്‌റ്റിസ് ഹരിശങ്കർ വി.മേനോന്റെ ഉത്തരവ്.


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂ‌ളിങ്ങിന്റെ അക്രഡിറ്റേഷൻ ഉള്ളതിനാൽ അടച്ചുപൂട്ടേണ്ടതില്ലെന്നു സ്‌കൂൾ അധികൃതർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുന്നൂറോളം കുട്ടികൾക്കു പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന ഇവിടെ ഇസ്ലാമിക വിഷയ ങ്ങളും പഠിപ്പിക്കുന്നുണ്ട്. അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്നു 'ഹിദായ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്' കേസിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. ബദൽ ക്രമീകരണങ്ങൾക്കു സ്കൂ‌ൾ അധികൃതർ സമയം തേടിയതിനെ തുടർന്ന്, 2025-26 അക്കാദമിക് വർഷം പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.




‌*അറിയിപ്പ്*

⛔⛔⛔⛔⛔⛔


കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക്

(കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, കിഡ്‌നി മാറ്റിവെക്കൽ, ലുക്കീമിയ എന്നീ അസുഖങ്ങൾക്ക്) വരുന്നവർക്കും,

കൂടെ നിൽക്കുന്നവർക്കും വാടകക്ക് വീട് ഇനി അനേഷിക്കണ്ട.

അവർക്ക് സൗജന്യമായി താമസവും ഭക്ഷണവും ഹോസ്പിറ്റലിനടുത്തുള്ള കെയർഹോമിൽ തയ്യാറാക്കിയിട്ടുണ്ട് എന്ന വിവരം ഏവരേയും അറിയിക്കുന്നു.


കാസർകോട് മുതൽ പാലക്കാട് വരെയുള്ള രോഗികളും,

തൃശ്ശൂർ ജില്ലയിൽ ഉള്ളവരും കൂടാതെ കേരളത്തിന് പുറത്തുള്ളവരുമടക്കം നിരവധി പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്നത്.


പാവപ്പെട്ട ചെറിയ കുട്ടികൾ മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് അണുവിമുക്തമായ താമസവും ഭക്ഷണവും മെഡിക്കൽ കോളേജിലേക്ക് യാത്ര സൗകര്യവും സൗജന്യമായി മെഡിക്കൽ കോളേജ് ക്യാമ്പസിന് അകത്തു തന്നെയുള്ള സ്റ്റേഡിയത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെയർഹോമിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടി നൽകുന്നുണ്ട്..

നിരവധി പാവപ്പെട്ട ആളുകൾ വലിയ വാടകയും (മാസത്തിൽ 15000 രൂപ മുതൽ) ഭക്ഷണ, യാത്ര ചിലവകളും സഹിക്കാനാവാതെ ബുദ്ധിമുട്ടുന്നുണ്ട്.

ഇത്തരത്തിലുള്ള കാരണങ്ങളാൽ ചിലർ ചികിത്സ പോലും തേടാതെ നിർത്തിവെക്കുന്നു.


ഈ വിവരം ജനങ്ങളിലെത്തിക്കുക.

നിങ്ങളുടെ ഒരു ഷെയർ കൊണ്ട് ഒരു രോഗിക്കെങ്കിലും സഹായമാവട്ടെ..

ചേർന്നു നിൽക്കുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും ഇതോടൊപ്പം നന്ദി പറയുന്നു..


ബന്ധപ്പെടേണ്ട വിലാസം ഫോൺ:

Care Home

Near Medical College Stadium,

Kozhikode - 673008.

Phone: 91 495 23 555 42














Ladies corner

Book your space here


​ ഇന്നും ആമസോണിലും ഫ്ലിപ്കാർട്ടിലും അടിപൊളി ഓഫറുകൾ ഉണ്ട്!*


_🛍️ നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കാനുള്ള ഈ മികച്ച അവസരം ഉപയോഗപ്പെടുത്തൂ_


*​🎁 ദിവസേനയുള്ള വ്യത്യസ്തമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും അറിയാൻ ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാകൂ.👇*







Start Your Business


Book your space here


*⭕കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; ഫെബ്രുവരി 16 വരെ അപേക്ഷിക്കാം*

➖➖➖⭕⭕⭕➖➖➖


കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

കുട്ടികൾ കേരളത്തിനകത്തുള്ള എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ ഡിഗ്രി, പി.ജി., പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി., ടി.ടി.സി., എൽ.ടി.എൽ., പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകൾ ആദ്യ ചാൻസിൽ പാസായ വിദ്യാർത്ഥി/ വിദ്യാർത്ഥികൾക്കാണ് ധനസഹായം. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം (കലണ്ടർ ഇയർ). വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഫെബ്രുവരി 16 വൈകിട്ട് 5 വരെ സ്വീകരിക്കും. അംഗങ്ങൾ ഫോറം ‘ഇ’ യിൽ അപേക്ഷ സമർപ്പിക്കണെം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും വിശദവിവരങ്ങളും www.agriworkersfund.org ൽ ലഭ്യമാണ്.

. കെ-ഡിസ്‌ക് സൗജന്യ ഓൺലൈൻ കോഴ്സുകൾ


കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം. തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലന അവസരങ്ങളാണ് ഈ സംരംഭം വഴി ലഭ്യമാക്കുന്നത്.


ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ, വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. പരിശീലനം പൂർണ്ണമായും ഓൺലൈൻ ആയിരിക്കും. അപേക്ഷിക്കുന്ന വിധം: https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്ത് Skill Development Programmes വിഭാഗത്തിൽ നിന്നും Coursera തിരഞ്ഞെടുക്കാം. ലഭ്യമുള്ള കോഴ്‌സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കുകയും പഠനം ആരംഭിക്കാനും കഴിയും.











Kerala Wedding

Book your space here

*⭕ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ*

➖➖➖⭕⭕⭕➖➖➖

*തിരുവനന്തപുരം:*

ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്.


ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്ക് നയിക്കാൻ ഇടയാക്കും.


ഒരു വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്ക് മാത്രമേ സാധിക്കുകയുള്ളു. വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് വലിയ അപകടമാണ്. അത്തരം സാഹചര്യത്തിൽ ആ വാഹനം ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചല്ലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമസ്ഥൻ നിയമപരമായി ബാധ്യസ്ഥനാകും.


വ്യക്തികൾ തമ്മിൽ നേരിട്ടാണ് ഇടപാട് നടത്തുന്നതെങ്കിൽ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ടാക്‌സ് തുടങ്ങിയ രേഖകൾ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.


പൊതു ജനങ്ങൾ അവർ ഉപയോഗിച്ച വാഹനം സെക്കന്റ് ഹാന്റ്/ യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോൾ/ വാങ്ങുമ്പോൾ അവർക്ക് ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം താൽക്കാലികമായി വാഹൻ പോർട്ടൽ വഴി ഫോം 29 സി മുഖേന പ്രസ്തുത ഡിലർക്ക് കൈമാറണം. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മുൻപായി ബന്ധപ്പെട്ട ഡീലർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ സാധുവായ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.


ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvd.kerala.gov.in ൽ പരിശോധിക്കാം.










Tour

Book your space here

നിങ്ങളുടെ അവധിക്കാലം


2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച 10 രാജ്യങ്ങൾ*


കോടിക്കണക്കുകൾ

2025 ജനുവരി മുതല്‍ ജൂണ്‍ വരെ 69 കോടി സഞ്ചാരികളാണ് വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.3 കോടി പേരുടെ വര്‍ധനവ് രേഖപ്പെടുത്തി. അത്തരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ജപ്പാന്‍


2025ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതൽ സഞ്ചാരികള്‍ എത്തിയ രാജ്യമാണ് ജപ്പാൻ. 2024ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2025 ആദ്യപകുതിയില്‍ 21% കൂടുതല്‍ സഞ്ചാരികളാണ് ജപ്പാനിലെത്തിയത്.


വിയറ്റ്‌നാം


ഈ വർഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ രാജ്യമായ വിയറ്റ്‌നാമാണ് രണ്ടാമത്. വിയറ്റ്‌നാമിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 2024 ആദ്യ പകുതിയെ അപേക്ഷിച്ച് 2025ല്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്


ദക്ഷിണകൊറിയ


പട്ടികയിൽ മറ്റൊരു ഏഷ്യന്‍ രാജ്യമായ ദക്ഷിണകൊറിയയാണ് മൂന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വര്‍ധനവാണ് രേഖപ്പെടുത്തിയത്.


മൊറോക്കോ


ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിന് പുറമെ ആഫ്രിക്കയും സഞ്ചാരികളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. നാലാം സ്ഥാനത്ത് മൊറോക്കോയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ആദ്യ പകുതിയില്‍ 19% ആണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്.


മെക്‌സിക്കോ


ടൂറിസം മേഖലയിൽ വടക്കേ അമേരിക്ക അത്ര സജീവ സാന്നിധ്യമല്ല. എന്നാലും മെക്സിക്കോയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ 7% വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.


നെതര്‍ലന്‍ഡ്


യൂറോപ്പിൽ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. 2025ന്റെ ആദ്യ പകുതിയില്‍ 7% വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.


മലേഷ്യ


തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ 9 ശതമാനം വളര്‍ച്ചയുമായി മലേഷ്യയാണ് 7-ാം സ്ഥാനത്ത്


ഇന്തോനേഷ്യ


സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയില്‍ ഇന്തൊനേഷ്യയും പിന്നിലല്ല. ഏഷ്യ പസഫിക് മേഖലയിലെ മികച്ച വ്യോമഗതാഗത സൗകര്യം, പ്രാദേശിക ഗതാഗത സൗകര്യങ്ങൾ എന്നിവ ഇന്തോനേഷ്യയെ അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.


ഹോങ്കോങ്


9-ാം സ്ഥാനത്ത് ഹോങ്കോങ് ഇടംപിടിച്ചു. 2024നെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ 7% അധികം സഞ്ചാരികൾ ഹോങ്കോങിൽ എത്തി.


ഫ്രാന്‍സ്


ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയ 10-ാം രാജ്യം ഫ്രാൻസാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ 5% വളര്‍ച്ചയാണ് രേഖപ്പെടുത്തി‌യത്. സ്പെയിനിന്റെ കാര്യത്തിലും കണക്കുകൾ സമാനമാണ്.




Car care


*അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം*

➡️➡️➡️➡️⬅️⬅️⬅️⬅️

ന്യൂഡൽഹി∙ 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്.


നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.


വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻ നൽകേണ്ടതിന്റെ പരിധി ഉയർത്തും. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പാനിനുള്ള പരിധി ഉയർത്തുന്നത്. മാർച്ച് ആദ്യവാരം അന്തിമവിജ്ഞാപനം ഇറക്കിയേക്കും. ആദായനികുതി നടപടിക്രമങ്ങൾ എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് കരടു ഫോമുകളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത്.


നിലവിൽ 511 ചട്ടങ്ങളും 399 ഫോമുകളുമുണ്ട്. പുതിയ നിയമത്തിന്റെ ഭാഗമായി ഇത് 333 ചട്ടങ്ങളും 190 ഫോമുകളുമായി ചുരുങ്ങും. അഭിപ്രായമറിയിക്കാൻ: incometaxindia.gov.in


പുതിയ ചട്ടമനുസരിച്ച് ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകൾ ഇടപാട് വിവരം കൃത്യമായി ആദായനികുതി വകുപ്പിനെ അറിയിക്കണം.


പാൻ: മാറ്റം ഇങ്ങനെ


∙ വസ്തു ഇടപാട്: 10 ലക്ഷം രൂപയായിരുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തും. ഫലത്തിൽ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്ക് മാത്രമേ പാൻ നൽകേണ്ടതുള്ളൂ.


∙ ഹോട്ടൽ/റെസ്റ്ററന്റ് ബിൽ, കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ്: 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തും.



∙ ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങൾ: നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനം.


∙ ഇൻഷുറൻസ്: അക്കൗണ്ട് തുടങ്ങുന്നതിന് ഇനി പാൻ നിർബന്ധം. നിലവിൽ ഒരു സാമ്പത്തികവർഷമാകെ 50,000 രൂപ പ്രീമിയമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയായിരുന്നു.


മാറ്റമില്ലാത്തവ


∙ മ്യൂച്വൽ ഫണ്ട്: 50,000 രൂപയ്ക്കു മുകളിൽ

∙ റിസർവ് ബാങ്ക് ബോണ്ട്: 50,000 രൂപയ്ക്കു മുകളിൽ

∙ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ വിൽപന: ഒരു ഇടപാടിന് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ

∙ കമ്പനി ബോണ്ടുകൾ/കടപ്പത്രം: 50,000 രൂപയ്ക്കു മുകളിൽ


∙ സഹകരണബാങ്കുകൾ, പോസ്റ്റ് ഓഫിസ്, നിധി, നോൺ ബാങ്കിങ് ധനകാര്യസ്ഥാപനങ്ങൾ എന്നിവയിലെ ടൈം ഡിപ്പോസിറ്റ് നിക്ഷേപങ്ങൾ: ഒരിടപാടിൽ 50,000 രൂപയ്ക്കു മുകളിൽ, അല്ലെങ്കിൽ ഒരു സാമ്പത്തികവർഷത്തിൽ ആകെ 5 ലക്ഷം രൂപയ്ക്കു മുകളിൽ.


∙ മറ്റ് വസ്തുക്കളുടെയും സേവനങ്ങളുടെയും ഇടപാട്: 2 ലക്ഷം രൂപയ്ക്കു മുകളിൽ


എച്ച്ആർഎ ഇളവ്: 3 നഗരങ്ങൾക്കൂടി പട്ടികയിൽ


വീട്ടുവാടക അലവൻസുമായി (എച്ച്ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയെയും ഉൾപ്പെടുത്തും. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങൾക്കും നിലവിൽ 40% വരെ മാത്രമാണ് ഇളവ്









Made in Kerala


Book your space here


ഭക്ഷണവും അയർവേദവുമായി കണ്ണൂരിൽ ഒരു പുതിയ സ്ഥാപനം


Bike & Scooter

*⭕ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി.*

➖➖➖⭕⭕⭕➖➖➖

വാഹനം ഓടിക്കുന്ന സമയത്തുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന മൊബൈൽ ഫോൺ ഹെൽമറ്റിനുള്ളിൽ വച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതമാണ് എംവിഡിയുടെ മുന്നറിയിപ്പ്.


ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ടെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. സ്വജീവനും മറ്റുള്ളവരുടെ ജീവനും ഇവർ അപകടത്തിലാക്കുന്നു വെന്നാണ് എംവിഡി വിശദമാക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാഹനം ഓടിക്കലിനേക്കുറിച്ചുള്ള മുന്നറിയിപ്പ്.


*മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പിന്റെ പൂർണരൂപം*


സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന "സമർത്ഥ"രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും.


ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്.


പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല.


സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു

➖➖➖⭕⭕⭕➖➖➖

*വാർത്തകൾ വേഗത്തിൽ അറിയാൻ*



*വാർത്തകളും പരസ്യങ്ങളും അറിയിക്കാൻ*



ഡ്രൈവിംഗ് കുട്ടിക്കളിയല്ല, 18 തികയാത്ത ഡ്രൈവർമാരെ ജുവനൈൽ ഹോമിലാക്കും*


15/02/2026


18 വയസാകുംമുമ്പേ മോട്ടോർ വാഹനങ്ങളിൽ വിലസല്ലേ... പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വളഞ്ഞിട്ട് പിടിക്കും. ജുവനൈൽ ഹോമിൽ കിടക്കേണ്ടിവരും! കുട്ടികൾക്ക് വണ്ടി കൊടുക്കുന്ന മുതിർന്നവരും സൂക്ഷിച്ചോ. പിഴ കൊടുത്ത് ഊരിപ്പോകാൻ പറ്റില്ല. ആറുമാസം വരെ നിങ്ങളും അകത്താകും


തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞദിവസം തുടങ്ങിയ പ്രത്യേക പരിശോധനയിൽ 18 തികയാത്ത 9 പേരെ പൊലീസ് പിടികൂടി. ഇവർക്ക് വാഹനം നൽകിയ മുതിർന്നവരെ പ്രതികളാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. മറ്റ് ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും.പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ 2019ലാണ് കേന്ദ്രമോട്ടോർ നിയമം പരിഷ്കരിച്ച് തടവുശിക്ഷ കൂടി ഉൾപ്പെടുത്തിയത്. എന്നാൽ കേരളത്തിലുൾപ്പെടെ നിയമം കർശനമായി നടപ്പിലാക്കിയിരുന്നില്ല. പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.


*25,000 രൂപ പിഴ,6 മാസം തടവ്*


1. കുട്ടികൾ വാഹനമോടിച്ചാൽ ആർ.സി ഉടമയോ, വാഹനം കൈവശം വച്ചിരിക്കുന്നയാളോ മുഖ്യപ്രതിയാകും. 25,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. ആർ.സി സസ്പെൻഡ് ചെയ്യാം

2. പ്രായപൂർത്തിയാകാത്ത വ്യക്തിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജുവനൈൽ ഹോമിൽ പാർപ്പിക്കാം. 25 വയസുവരെ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനാകില്ല


*മോഷ്ടിച്ച ബൈക്കിൽകുട്ടിക്കുറ്റവാളികൾ*


കുറ്റവാളികളായ കുട്ടികൾ വിലസുന്നത് കൂടുതലും മോഷ്ടിച്ചെടുത്ത വാഹനങ്ങളിലാണെന്ന് പൊലീസ്. ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട കുട്ടികളും മാലമോഷണ സംഘത്തിൽപ്പെട്ട കുട്ടികളും മോഷ്ടിച്ചെടുത്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്ന 18 കഴിയാത്തവർ നിരത്തുകളിൽ സ്പീ‌‌ഡ്റേസിംഗ് നടത്തുന്നു. റേസിംഗ് നടത്തുന്നവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്













12 മണിക്കൂറിന് 500 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഹിറ്റായി 'റെന്റ് എ ബൈക്ക്'*




കോഴിക്കോട്* കറങ്ങാന്‍ ഇനിമുതല്‍ കണ്‍ഫ്യൂഷന്‍ വേണ്ട. റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ റെന്‍റ് എ ബൈക്ക് പ്രയോജനപ്പെടുത്താം. അതും വെറും അമ്പത് രൂപ മുതല്‍.


ഒര്‍ജിനല്‍ ഡ്രൈവിങ് ലൈസന്‍സും ആധാറും ഇവിടെ രേഖയായി കാണിക്കണം. ഫുള്‍ ചാര്‍ജ് ചെയ്ത വണ്ടിയാവും നല്‍കുക. പിന്നീട് ആവശ്യാനുസരണം ചാര്‍ജ് ചെയ്യാം. 12 മണിക്കൂറിന് 500 രൂപയും, 24 മണിക്കൂറിന് 750 രൂപയുമാണ് വാടക. അധിക സമയമായാല്‍ മണിക്കൂറിന് 50 രൂപയെന്ന നിലയില്‍ പൈസ നല്‍കണം. ഫുള്‍ ചാര്‍ജ് ചെയ്ത വണ്ടിയില്‍ 100 കിലോമീറ്റര്‍ യാത്ര നടത്താം. പിന്നീട് ചാര്‍ജ് ചെയ്ത് ഓടിക്കാം. ചാര്‍ജറും ഇവര്‍ തന്നെ നല്‍കും. അവധിക്കാലമാണ് കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് ഈ റെന്‍റ എ ബൈക്ക് സൗകര്യം ഉപയോഗപ്പെടുത്താം.








The Home

ഇനി ആ തട്ടിപ്പ് പരിപാടി നടക്കില്ല...സുപ്രീംകോടതിക്ക് കാര്യങ്ങൾ വെളിപ്പെട്ടു... വാടകയ്ക്ക് എന്ന നിലയിൽ വീട്ടിൽ കയറി ഉടമ ആവശ്യപ്പെടുമ്പോൾ ഇറങ്ങാതെ കേസും കോടതിയുമായി നടക്കുന്ന പരിപാടി ഇനി വേവില്ല.. കലത്തിൽ എന്ന് സുപ്രീംകോടതി നിയമം ഇറക്കി..


കുറെ ആളുകൾ കടമുറി,അല്ലെങ്കിൽ വീട് എന്നിവയിൽ കയറി താമസിച്ചു ഇറങ്ങി പോകാതെ പിന്നീട്‌ അത് ചതിച്ചു സ്വന്തമാക്കുന്ന നിലയിൽ ഉള്ള എച്ചിത്തരം ഇനി നടക്കില്ല... ഇറങ്ങാൻ പറഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ ഇറങ്ങി കൊള്ളണം.വാടകക്കാരന് ഒരിക്കലും ഉടമയാകാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കി


വീട് വാടകയ്ക്ക് കൊടുത്തിട്ടുള്ളവർക്ക് ഒരു ബിഗ് റിലീഫ് തന്നെയാണ് ഈ നിർണായക വിധി ഒരു വാടകക്കാരൻ എത്ര കാലം താമസിച്ചാലും—അത് 5 വർഷമായാലും 50 വർഷമായാലും—ആ വസ്തുവിന്മേൽ അവർക്ക് ഒരിക്കലും ഉടമസ്ഥാവകാശം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


കാരണം സിമ്പിളാണ്: വാടകക്കാരൻ താമസിക്കുന്നത് ഉടമയുടെ അനുവാദത്തോടെയാണ്. അതിനാൽ, മറ്റൊരാളുടെ ഭൂമി കൈവശം വെച്ച് സ്വന്തമാക്കുന്ന നിയമം (Adverse Possession) വാടകക്കാർക്ക് ബാധകമേയല്ല.

ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നിയമപരമായി വസ്തു തിരികെ ആവശ്യപ്പെടാം. വാടകയ്ക്ക് താമസിക്കുന്നത് സൗകര്യത്തിനാണ്, ഉടമയാകാനല്ല!

കടപ്പാട്....


തലശ്ശേരിയിൽ വീട് വില്പനക്ക്

2700 sqft 4 BHK 9 സെന്റ് റോഡ് സൈഡ് റയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് സെന്റർ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ,സ്കൂൾ എല്ലാം അരക്കിലോമീറ്റർ ചുറ്റളവിൽ 90 ശതമാനം വർക്കും കഴിഞ്ഞു ഫോട്ടോസ് കാണാൻ https://www.olx.in/myads click ചെയ്യുക. ആവശ്യക്കാർ മാത്രം വിളിക്കുക 6238394889...


*1076 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി പല പ്രധാന രേഖകളും ആവശ്യമില്ല*

➖➖➖⭕⭕⭕➖➖➖

100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാൻ പല പ്രധാന രേഖകളും ആവശ്യമില്ലെന്ന് വൈദ്യുതി വകുപ്പ്.


ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ഇതിന് ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് വൈദ്യുതി വകുപ്പ് ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കുന്നത് .


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:


100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാല്‍ മതിയാകും


കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.

കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.

വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല

നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

➖➖➖⭕⭕⭕➖➖➖


വെറും 25ലക്ഷം മാത്രം 800 sqft 2 ബെഡ്‌റൂം ഉള്ള മനോഹരമായ ഒരു വീട് സ്ഥലം അടക്കം നിങ്ങൾക്കും സ്വന്തമാക്കാം

ഇപ്പോൾ തന്നെ വിളിക്കൂ 6238394889


Tuition centre



NOKUME "India's leading online platform established in 2013 with corporate office in India Regional office in Dubai to support all Trades in various field to promote business worldwide.Start using 🔎NOKUME platform now to connect business peoples all over the globe promote any types of business and business related news worldwide as a tool with single platform multiple options that helps you with all your local and international needs for BUYING & SELLING any items online that includes,

🔎Worldwide Real Estate.

🔎Introduce your company and products.

🔎Invite your customers for various functions.

🔎Distribute your company broucher worldwide.

🔎Find best Tour package for your holidays.

🔎Find Jobs.

🔎Get business connection worldwide.

🔎Get admission in famous institutions for higher study all over the globe.

🔎Share your Ideas Etc...

nokume your online trusted business partner...











































 
 
 

Comments


NOKUME COMMUNICATIONS 

Thalassery Kerala India

+91 6238394889

Subscribe Form

Thanks for submitting!

©2020  NOKUME all rights reserved

  • Twitter
  • LinkedIn
  • Facebook
  • Instagram
bottom of page